റിയാദ്- ഉനൈസയില്‍ ടൈല്‍സ് ജോലി ചെയ്ത് വന്നിരുന്ന കൊല്ലം താഴത്ത് വയലില്‍ ചായക്കട മുക്ക് തെക്കെവിള കണ്ണന്‍ അപ്പുകുട്ടന്‍ (44) സാലിഹിയ്യയില്‍ നിര്യാതനായി. മൃതദേഹം ഉനൈസ കിങ് സൗദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: അനിത കണ്ണന്‍, മക്കള്‍: ദേവിക, ഗോപിക. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിയായി കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി രംഗത്തുണ്ട്.