ഉംറ കഴിഞ്ഞുമടങ്ങുന്നതിനിടെ മലപ്പുറം സ്വദേശി ഉനൈസയില്‍ നിര്യാതനായി

റിയാദ് - ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശി ഉനൈസയില്‍ നിര്യാതനായി. അബുദാബിയില്‍ നിന്ന് ഉംറക്ക് വന്ന മലപ്പുറം സ്വദേശി  മുഹമ്മദ് കുട്ടി (63)യാണ് വെള്ളിയാഴ്ച  ഉംറ നിര്‍വഹിച്ചു മടങ്ങുന്നതിനിടെ മദീന റിയാദ് എക്‌സ്പ്രസ് ഹൈവേയില്‍ അല്‍ഗാത്തില്‍ കുഴഞ്ഞു വീണ് മരിച്ചത്.  മൃതദേഹം അല്‍ഗാത്ത് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിഷ. മക്കള്‍:മുംതാസ്, അഫ്‌സല്‍, മുഹമ്മദ് ആശിഖ്.
കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൃതദ്ദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള  നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.

Tags

Latest News