മലപ്പുറം -യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.കെ ഷാക്കിറിന് വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. ടി.വി ഇബ്രാഹിം എം.എൽ.എ സ്നേഹോപഹാരം കൈമാറി. പ്രസിഡന്റ് എം.സി സിദ്ദിഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി, അബ്ദുറഹ്മാൻ മാസ്റ്റർ, എം മുജീബ് മാസ്റ്റർ, അഡ്വ. എംകെസി നൗഷാദ്, ഇ.ടി ആരിഫ്, അലി അക്ബർ, ആർ.പി ഹാരിസ്, കബീർ ഹാജി, എൻ.എച് അലി, കെ.വി നിസാർ, ശിഹാബ് ചങ്കരത്, സി.കെ ലത്തീഫ്, സി.ടി റഫീഖ്, പി.വി ജാസിർ, സാദിക് കാക്കാടൻ, പി സനീർ സംബന്ധിച്ചു.