ചൈനയില്‍നിന്ന് കറാച്ചിക്ക് പോയ കപ്പല്‍ മുംബൈയില്‍ തടഞ്ഞു, ആണവ സാമഗ്രികളെന്ന് സൂചന

മുംബൈ- ചൈനയില്‍നിന്ന് പാകിസ്ഥാനിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈ തീരത്ത് ഇന്ത്യന്‍ സുരക്ഷാ സേന തടഞ്ഞു.
പാകിസ്ഥാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് ഉപയോഗിക്കാനുള്ള സാമഗ്രികള്‍ കടത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് നടപടി. പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന കപ്പലാണ് മുംബൈയിലെ നവാഷേവ തുറമുഖത്ത് സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞത്.
ജനുവരി 23ന് നടന്ന സംഭവം ശനിയാഴ്ചയാണ് അധികൃതര്‍ പുറത്തുവിടുന്നത്. തുറമുഖ ഉദ്യോഗസ്ഥരും പ്രത്യേക രഹസ്യാന്വേഷണ വിഭാഗവും പ്രതിരോധ വിഭാഗത്തിന് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്. മാള്‍ട്ടയുടെ പതാകയുണ്ടായിരുന്ന വാണിജ്യ കപ്പലില്‍ ഇറ്റാലിയന്‍ കമ്പനി നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ (സി.എന്‍.സി.) മെഷീന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് ഉണ്ടായിരുന്നത്.

 

Latest News