ജിദ്ദ- ജിദ്ദ-കൊയിലാണ്ടി മണ്ഡലം കെഎംസിസി കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെ പുസ്തകം 'പ്രത്യാശയുടെ അത്ഭുതഗോപുരം' ജിദ്ദയില്‍ പ്രകാശിപ്പിച്ചു. മുപ്പത്തിനാലാമത്തെ വയസ്സില്‍ അപകടത്തില്‍പ്പെട്ട് കഴുത്തിനു താഴേക്ക് തളര്‍ന്നുപോയ കുഞ്ഞബ്ദുല്ലയുടെ ജീവ ചരിത്രമാണ് ഈ ഗ്രന്ഥം. കോഴിക്കോട്ടെ കച്ചവടസ്ഥാപനത്തില്‍ നിന്നും പയ്യോളിയിലെ വീട്ടിലേക്ക് സഹോദരന്മാരോടൊപ്പം സഞ്ചരിച്ചിരുന്ന മഹീന്ദ്ര ജീപ്പിനു മുകളില്‍ ശക്തമായ കാറ്റിലും മഴയിലും പുതിയങ്ങാടിയില്‍ വെച്ച് തെങ്ങ് കടപുഴകിവീണപ്പോള്‍ കുഞ്ഞബ്ദുല്ലയെന്ന വന്മരമാണ് 1993ല്‍ തന്റെ സാധാരാണ ജീവിതത്തില്‍ നിന്നും കടപുഴകി വീണുപോയത്. കഴുത്തിനു താഴോട്ട് താളര്‍ന്നു പോയ തന്റെ ജീവിതത്തെ പരമാവധി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അപകടം പറ്റി ആറു വര്‍ഷത്തിനു ശേഷം പേന പിടിക്കാന്‍ കഴിയാതെ പോയ കൈയ്യില്‍ ഉള്‍ക്കരുത്തു കൊണ്ടും നിരന്തരപരിശ്രമം കൊണ്ടും പേന പിടിപ്പിക്കുകയും മറവിയുടെ ലോകത്തായിപ്പോയ അക്ഷരങ്ങളെ തിരിച്ചുകൊണ്ടുവന്നതും. തന്റെ ജീവിതാനുഭവങ്ങള്‍ അക്ഷരങ്ങളിലൂടെ വരച്ചുകാട്ടാന്‍ ശ്രമിക്കുമ്പോള്‍ കൂരിരുട്ടില്‍ നിന്നും എഴുത്തിലൂടെ വെളിച്ചത്തെ തേടുകയായിരുന്നു അദ്ദേഹം. 23 വര്‍ഷംകൊണ്ടാണ് അദ്ദേഹം ജീവചരിത്രം പൂര്‍ണതയിലെത്തിച്ചത്്. ഡോ.എന്‍പി ഹാഫിസ് മുഹമ്മദാണ് ഗ്രന്ഥം എഡിറ്റ് ചെയ്തത്. കോഴിക്കോട്ട് വച്ച് അബ്ദുസ്സമദ് സമദാനി മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദിനു നല്‍കി് പ്രകാശനം ചെയ്തു. പിന്നീട് ഷാര്‍ജ പുസ്തകോത്സവത്തില്‍ വെച്ചും ദുബായിലും ഖത്തറിലും ബഹ്റൈനിലും പുസ്തക പ്രകാശനച്ചടങ്ങുകള്‍ സംഘടിപ്പിച്ചു.
ജിദ്ദയിലെ പ്രകാശനം സീസണ്‍സ് ഹോട്ടലില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട് കോഴിക്കോട് ജില്ലാ കെഎംസിസി ചെയര്‍മാനും ബിസിനസ് പ്രമുഖനുമായ ലത്തീഫ് കളരാന്തിരിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ കുഞ്ഞബ്ദുല്ലയെയും ഭാര്യ റുഖിയയെയും ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ഹനീഫ മൊയ്തു അധ്യക്ഷത വഹിച്ചു. അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഗന്ഥകര്‍ത്താവ് കാട്ടുകണ്ടി കുഞ്ഞബ്ദുള്ള, റസാഖ് മൂഴിക്കല്‍, നാസര്‍ വെളിയംകോട്, വിപി മുസ്തഫ, അബ്ദുറഹിമാന്‍ വെള്ളിമാടുകുന്നു, ലത്തീഫ് കളരാന്തിരി, ഇബ്രാഹിം കൊല്ലി, പി.എം. മായിന്‍കുട്ടി, ഹിഫ്സുറഹിമാന്‍, ആര്‍.കെ കുട്ടിയാലി, ഒ.പി അബ്ദുസ്സലാം, ടി.കെ അബ്ദുറഹിമാന്‍, മുംതാസ് ടീച്ചര്‍, ഹസ്സന്‍ കോയ പെരുമണ്ണ, ഷമീല മൂസ, കുഞ്ഞബ്ദുള്ളയുടെ ഭാര്യ റുഖിയ, നജീബ് പാലക്കോത്ത്, ഡോ. റഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് കൊയിലാണ്ടി, മുനീര്‍ തങ്ങള്‍, ഹനീഫ കൊയിലാണ്ടി, സിദ്ധീഖ് പയ്യോളി, സിറാജ് പയ്യോളി, സൈനുദ്ധീന്‍ പയ്യോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് മുബീന്‍ ഹുദവി ഖിറാഅത്ത് നടത്തി. അബ്ദുല്‍ വഹാബ് ആമുഖപ്രഭാഷണവും മന്‍സൂര്‍ മൂടാടി നന്ദിയും പറഞ്ഞു.