സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി ബി.ജെ.പി സ്ഥാനാര്‍ഥികള്‍

ന്യൂദല്‍ഹി- കേരളത്തിലെ 12 പേരടക്കം ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. ആറ്റിങ്ങലില്‍ വി മുരളീധരനും പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനുമാണ് സ്ഥാനാര്‍ഥികള്‍. തൃശൂരില്‍ സുരേഷ് ഗോപി തന്നെ.
പാലക്കാട് സി. കൃഷ്ണകുമാര്‍, കാസര്‍കോട്ട് എം.എല്‍ അശ്വിനി, കണ്ണൂരില്‍ സി. രഘുനാഥ്, വടകരയില്‍ പ്രഫുല്‍ കൃഷ്ണ, മലപ്പുറത്ത് ഡോ. അബ്ദുസ്സലാം, പൊന്നാനിയില്‍ നിവേദിത എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. കോഴിക്കോട്ട് എം.ടി. രമേശ് മത്സരിക്കും. 195 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

 

 

Tags

Latest News