മുംബൈ ഭീകരാക്രമണത്തിന്റെ  മുഖ്യ സൂത്രധാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- ഇന്ത്യയെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഇന്റലിജന്‍സ് മേധാവി അസം ചീമ (70) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ വച്ചാണ് ഇയാള്‍ മരിച്ചതെന്നും ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008 ആക്രമണം നടത്തിയ തീവ്രവാദികളെ പരിശീലിപ്പിച്ചുവെന്നാരോപിച്ച് യുഎസ് സര്‍ക്കാര്‍ ഇയാളെ തെരയുകയായിരുന്നു. ചീമയുടെ സംസ്‌കാരം ഫൈസലാബാദിലെ മല്‍ഖന്‍വാലയില്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Latest News