Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി സമൂഹത്തോട് കടപ്പാട് അറിയിച്ച് ജിദ്ദ നവോദയ സ്ഥാപക ദിനാചരണം

ജിദ്ദ- സാമൂഹിക പ്രതിബദ്ധതയും പുരോഗമന ചിന്താഗതിക്കാരുമായ മുപ്പത്തോളം പേര്‍ 1987 മാര്‍ച്ച് 1 ന് തങ്ങളുടെ പ്രവാസ തൊഴിലിടമായ ജിദ്ദയില്‍ ഒരുമിച്ചു കൂടി രൂപം നല്‍കിയ ജീവകാരുണ്യ സാംസ്‌കാരിക പ്രസ്ഥാനമായ ജിദ്ദ നവോദയ സ്ഥാപക ദിനാചരണം നടത്തി. മൂന്നര പതിറ്റാണ്ടിലേറക്കാലത്തെ പ്രവര്‍ത്തന ഫലമായി പന്ത്രണ്ടായിരത്തോളം അഗങ്ങളുമായി ജിദ്ദയിലെ പ്രവാസി സമൂഹത്തിനിടയില്‍ അഭിമാനത്തോടെ ജീവകാരുണ്യ സാംസ്‌കാരിക ഇടപെടലുകള്‍ നടത്തിയാണ് നവോദയ മുന്നോട്ടു പോകുന്നത്.  അതു സാധ്യമാക്കി, കക്ഷി രാഷ്ട്രീയ മത ഭേദമില്ലാതെ നവോദയയെ ചേര്‍ത്തു നിര്‍ത്തുന്ന ജിദ്ദ മലയാളി പൊതുസമൂഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു. 
ഈ രാജ്യത്തെ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെയും നൂറുകണക്കിന് മൃതദേഹങ്ങള്‍  നാട്ടിക്കയച്ചും ആയിരക്കണക്കിന് പേര്‍ക്ക് നിയമസഹായങ്ങള്‍ നല്‍കിയും,  സൗജന്യ ടിക്കറ്റുകള്‍,  ചികിത്സാ ചിലവുകള്‍,  നൂറുകണക്കിന് പ്രവാസികള്‍ക്ക് ജിദ്ദയിലെ സര്‍ക്കാര്‍ ആശുപത്രികളുള്‍പ്പടെ ചികിത്സാ സൗകര്യങ്ങള്‍, മരണപ്പെട്ട നൂറുകണക്കിന് നവോദയ അംഗങ്ങളുടെ കുടുബങ്ങള്‍ക്ക് കുടുബ സുരക്ഷാ ഫണ്ടുകള്‍ തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ നവോദയക്ക് കാഴ്ചവെക്കാനായിട്ടുണ്ട്.  കൊറോണക്കാലത്തെ സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. സുനാമി വേളയില്‍ നാട്ടില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍,  നിതാഖത്ത് സമയത്തു നടത്തിയ ജിദ്ദയിലെ ഇടപെടലുകള്‍, കൊറോണക്കാലത്ത് വിമാന യാത്രാ സൗകര്യങ്ങളില്ലാതിരുന്നപ്പോള്‍ നാട്ടിലേക്കു പോകാന്‍ ബുദ്ധിമുട്ടിയവരെ നാട്ടിലെത്തിക്കാന്‍  ചാര്‍ട്ടേഡ് വിമാനങ്ങള്‍, ഹജ് നിര്‍വഹിക്കുവാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സന്നദ്ധസേവനം, പ്രളയകാലത്ത് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതു ലക്ഷം രൂപ,  നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങാന്‍ പത്തുലക്ഷം രൂപ, 
നാട്ടില്‍ നിരവധി വീടുകള്‍ നിര്‍മിച്ചും ആശുപത്രികളില്‍ പൊതിച്ചോറ് വിതരണം ചെയ്തും ജനങ്ങളോടൊപ്പം നില്‍ക്കാന്‍ നവദോയക്കായിട്ടുണ്ട്. പ്രവാസ ജിദ്ദയില്‍ കായിക രംഗത്തും കലാരംഗത്തും സമാനതകളില്ലാത്ത ഇടപെടലുകള്‍ നടത്താനും നവദോയക്കു കഴിഞ്ഞു.
ജിദ്ദ,  മക്ക,  മദീന, തായിഫ്,  യാമ്പു, റാബിക് തുടങ്ങി പതിമൂന്നു ഏരിയ കളിലായി എഴുപത്തി എട്ടു യൂണിറ്റുകളിലെ പ്രവര്‍ത്തകരാണ് നവോദയയുടെ ശക്തി. സേവന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള ഉപസമിതികളായ ജീവകാരുണ്യ സമിതി,  നവോദയ കുടുംബവേദി, ആരോഗ്യവേദി, കായിക വേദി,  കലാ വേദി, മീഡിയ, ലൈബ്രറി, പഠന വേദി, ബാല-യുവജന വേദി, സമീക്ഷ സാഹിത്യ വേദി തുടങ്ങിയയിലൂടെ ജിദ്ദ പ്രവാസികള്‍ക്ക് സ്‌നേഹവും കരുതലും നല്‍കി മതേതര പുരോഗമന ആശയം മുന്‍നിര്‍ത്തിയാണ്  ജിദ്ദ നവോദയ പ്രയാണം തുടരുന്നത്. അതിനായി ജിദ്ദ സമൂഹം നല്‍കിയ സ്‌നേഹാദരങ്ങള്‍ക്ക് നന്ദിയും കടപ്പാടും അറിയിക്കുകയാണെന്ന് ഷിബു തിരുവനന്തപുരം  പ്രസ്താവനയില്‍ പറഞ്ഞു.

Tags

Latest News