ടി. വി. രാജേഷ് കണ്ണൂര്‍ ജില്ലാ സി. പി. എം ആക്ടിംഗ് സെക്രട്ടറി

കണ്ണൂര്‍- സി. പി. എം കണ്ണൂര്‍ ജില്ല ആക്ടിംഗ് സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗം ടി. വി. രാജേഷിനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായ എം. വി. ജയരാജന്‍ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി ആയതിനെ തുടര്‍ന്നാണ് നടപടി. 

ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. ജില്ലാ കമ്മിറ്റി യോഗത്തില്‍ എന്‍. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍, കേന്ദ്ര കമ്മിറ്റി അംഗം പി. കെ. ശ്രീമതി ടീച്ചര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എം. വി. ജയരാജന്‍ സ്വാഗതം പറഞ്ഞു.
                    
കല്യാശ്ശേരി മുന്‍ എം. എല്‍. എയായ ടി. വി. രാജേഷ് നിലവില്‍ ക്ലേസ് എന്‍ഡ് സെറാമിക്‌സ് ലിമിറ്റഡ് ചെയര്‍മാനാണ്.

Latest News