യുവതി അധോവായു ഭരണിയില്‍ നിറച്ച് വിറ്റു; 25,000 രൂപ നല്‍കി ആളുകള്‍ വാങ്ങി

സിംഗപ്പൂര്‍- സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ പണം സമ്പാദിക്കാന്‍ വിചിത്രമായ വഴികള്‍ സ്വീകരിക്കാറുണ്ട്. കിയാരാക്കിറ്റി എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരം ചെങ്ങ് വിങ് യീ എന്ന യുവതി അമ്പരപ്പിക്കുന്ന വസ്തുവാണ് വില്‍പന നടത്തിയത്. സ്വന്തം അധോവായു നിറച്ച ഭരണികളാണ് യുവതി ആരാധകരെ കൊണ്ട് വാങ്ങിച്ചത്. 237 പൗണ്ടിനാണ് (ഏകദേശം 25,000 രൂപ) യുവതി ജാറുകള്‍ വില്‍പന നടത്തിയത്.
ഒരു പാത്രം തുറന്നാല്‍ 30 ദിവസം വരെ തന്റെ അധോവായു   സൂക്ഷിക്കാന്‍ കഴിയുമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.  ഇതുവരെ ഉണ്ടാക്കിയ ഭരണികളെല്ലാം  വിറ്റുപോയി എന്നതാണ് വിചിത്രമായ കാര്യം.  
നിങ്ങളുടെ പ്രിയപ്പെട്ട സ്ട്രീമര്‍ കിയാരാക്കിറ്റിയുടെ മണം എങ്ങനെയുണ്ടെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ജിജ്ഞാസയുണ്ടോ? സങ്കല്‍പ്പിക്കാന്‍ നില്‍ക്കണ്ട, വാങ്ങി നോക്കി ജിജ്ഞാസ അവസാനിപ്പിക്കൂ.. ഇതായിരുന്നു പരസ്യം.
സുഗന്ധം ഉണ്ടാക്കാന്‍ സമയമെടുക്കുമെന്നും മുന്‍കൂര്‍ അറിയിപ്പ് കൂടാതെ തന്നെ ഒരു ജാറിന് ബുക്ക് ചെയ്ത  സമയം മാറിയേക്കാമെന്നും യീ തന്റെ ഉപഭോക്താക്കളോട് പറഞ്ഞിരുന്നു.  അധോവായു ജാറുകള്‍ മാത്രമല്ല, വേറെയും വസ്തുക്കള്‍ ഈ സോഷ്യല്‍ മീഡിയ താരം വില്‍ക്കുന്നുണ്ട്. അണിഞ്ഞ അടിവസ്ത്രങ്ങളും കുളിക്കാന്‍ ഉപയോഗിച്ച വെള്ളവും വില്‍ക്കുന്നു.
അധോവായു നിറച്ച പാത്രങ്ങള്‍ വില്‍ക്കുക എന്ന ആശയം കൊണ്ടുവന്ന ആദ്യത്തെ വ്യക്തിയല്ല യീ എന്നതാണ് മറ്റൊരു വിചിത്ര വസ്തുത.
2022ല്‍ അമൗരന്ത് എന്ന ഒരു യുവതി സമാനമായ വില്‍പന നടത്തിയിരുന്നു. അധോവായു കൂട്ടുന്ന ഭക്ഷണം കൂടുതല്‍ കഴിച്ച യുവതിയെ താമസിയാതെ തന്നെ ആശുപത്രിയിലെ തീവ്രവപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. തെറ്റായ ഭക്ഷണക്രമത്തിനു പിന്നാലെ  ഹൃദയാഘാതം പോലെ തോന്നിക്കുന്ന ലക്ഷണങ്ങളുമായാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്.

 

Latest News