Sorry, you need to enable JavaScript to visit this website.

സിദ്ധാര്‍ത്ഥിന്റെ മരണം, വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണ്ണര്‍ സസ്‌പെന്‍ഡ് ചെയ്തു


തിരുവനന്തപുരം - റാഗിംങ്ങിനിരയായ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് വയനാട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ സസ്‌പെന്‍ഡ് ചെയ്തു. വെറ്റിനറി സര്‍വകലാശാല വെസ് ചാന്‍സലര്‍ എം ആര്‍ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സര്‍ക്കാര്‍ നടപടി എടുക്കാതിരിക്കെ ആണ് ഗവര്‍ണറുടെ ഇടപെടല്‍. മരണമടഞ്ഞ സിദ്ധാര്‍ത്ഥിന് മൂന്നുദിവസം തുടര്‍ച്ചയായി  പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍വ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നീക്കം തുടങ്ങി. ജുഡീഷ്യല്‍ അന്വേഷണത്തിനായി  ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ഹോസ്റ്റലുകള്‍ എസ് എഫ് ഐ ഹെഡ് കോര്‍ട്ടേഴ്‌സുകള്‍ ആക്കി മാറ്റുകയാണെന്നും  എസ് എഫ് ഐയും പോപ്പുലര്‍ ഫ്രണ്ടും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണ്ണര്‍ ആരോപിച്ചു. സിദ്ധാര്‍ത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട്  ഗവര്‍ണര്‍  പറഞ്ഞു.

Latest News