ജിദ്ദ- സ്വാതന്ത്ര്യസമര സേനാനികളേയും സ്വാതന്ത്ര്യ സമരത്തെ തന്നെയും ഇകഴ്ത്തി കാട്ടാനും താറടിക്കാനുമുള്ള തീവ്രശ്രമങ്ങൾ നടക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരചരിത്ര പഠനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ നാഷണൽ സെൻ്റർ ഫോർ ഹ്യൂമാനിറ്റീസ് ഏർപ്പെടുത്തിയ പ്രഥമ ജവഹര്‍ലാല്‍ നെഹ്‌റു സമ്മാനിന് പ്രതാപൻ തായാട്ടിനെ തെരഞ്ഞെടുത്തു.
17 പുസ്തകങ്ങളിലായി, മൂവായിരത്തോളം പേജുകളിൽ പ്രതാപൻ തായാട്ട് രചിച്ച സ്വാതന്ത്യസമര ചരിത്രം ഒരു വലിയ പ്രവർത്തനമാണെന്നും വരും തലമുറകൾക്ക് വലിയ ഗവേഷണ സാദ്ധ്യത തുറന്നിടുന്നതാണെന്നും കമ്മിറ്റി വിലയിരുത്തി. 25000 രൂപയും പ്രശസ്തിപത്രവുമായിരിക്കും പുരസ്കാരം. മാർച്ച് മാസം നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരദാനം വി.ഡി. സതീശൻ നിർവ്വഹിക്കും.