ട്രെയിനില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകര- മുക്കാളിയില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പയ്യൂര്‍ ചങ്ങരംവള്ളിയിലെ കോട്ടില്‍ ജിജീഷാ (42)ണ് മരിച്ചത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മുക്കാളിയില്‍ വെച്ച് ട്രെയിനില്‍ നിന്ന് വീണ് ജിജീഷിന് സാരമായി പരുക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. 

അച്ഛന്‍: മീത്തലെ പറമ്പില്‍ കേളപ്പന്‍. അമ്മ: ജാനകി. സഹോദരങ്ങള്‍: ജിബീഷ് (ഇന്ത്യന്‍ സ്റ്റുഡിയോ മേപ്പയ്യൂര്‍), ഷിനോള്‍.

Latest News