Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെരുങ്കളിയാട്ടത്തിന് മുസ്ലിം തറവാട്ടിൽനിന്ന് പഞ്ചസാരക്കലം; മതമൈത്രി സന്ദേശമുയർത്തി കാപ്പാട്ട് കഴകം

പയ്യന്നൂർ  - പെരുങ്കളിയാട്ടം നടക്കുന്ന പയ്യന്നൂർ കാപ്പാട്ട് കഴകത്തിൽ മതമൈത്രി സന്ദേശമുയർത്തി പഞ്ചസാരക്കല സമർപ്പണം നടന്നു. കേളോത്ത് മുസ്ലിം തറവാട്ടിൽ നിന്നുമുള്ള പഞ്ചസാരക്കല സമർപ്പണമാണ് നടന്നത്. പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെയാണ് മുസ് ലിം തറവാട്ടിൽ നിന്നുള്ളവരെ ക്ഷേത്രസന്നിധിയിൽ എത്തിച്ചത്.
കളിയാട്ടത്തിന്റെ ആറാം ദിവസം മുസ്ലിം തറവാട് കാരണവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ സമർപ്പിക്കുന്ന പഞ്ചസാരയാണ് ഭഗവതിയുടെ തിരുമുടി ഉയരുന്ന ദിവസം കായക്കഞ്ഞിയിൽ ചേർ ക്കുന്നത്. പഞ്ചസാര ക്കല സമർപ്പണത്തിന് ശേഷം ആൽത്തറ വേദിയിൽ നടന്ന മാനവീയ സമ്മേള നം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.. ഡോ. പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം രാജഗോപാലൻ എം എൽ.എ മുഖ്യാതിഥിയായി. തുടർന്ന് കലാ പരിപാടികളും അരങ്ങേറി.
              കാപ്പാട്ട് കഴകം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  പ്രവാസി സന്ധ്യയിൽ, യു.എ. ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നൂറോളം കുടുംബങ്ങൾ ഉൾപ്പെടെ പങ്കെടുത്തു. പ്രമുഖ പ്രവാസി ഡോ.മണികണ്ഠൻ മേലോത്ത് ഉദ്ഘാടനം ചെയ്‌തു. സിനിമാ താരം സലീംകുമാർ, ക്യാപ്റ്റൻ കണ്ണോത്ത് വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളായി. പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. ടി.നാരായണൻ, ടി. ഭരതൻ, വി.വി.രമേശൻ, ജലജ രാജീവ്, ചന്ദ്രശേഖരൻ കണ്ണോത്ത്, എം.ഗംഗാധരൻ, എന്നിവർ ആശംസകൾ നേർന്നു.  തുടർന്ന് തിരുവാതിരകളി, ശാസ്ത്രീയ നൃത്തരൂപങ്ങൾ, സിനിമാറ്റിക് ഡാൻസ്, ആൽമരം മ്യൂസിക് ബാന്റ്റ് അവതിപ്പിച്ച മ്യൂസിക്കൽ ലൈറ്റ് ഷോയും അരങ്ങേറി.

Latest News