മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സീറ്റ് വിഭജനം പൂര്‍ത്തിയായി

മുംബൈ- മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യം സീറ്റ് വിഭജനത്തില്‍ ധാരണയായി. സഖ്യകക്ഷികളായ ശിവസേന (യു.ബി.ടി.) യും ശരദ് പവാറിന്റെ എന്‍.സി.പിയുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. ആകെയുള്ള 48 സീറ്റുകളില്‍ മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പക്ഷത്തുള്ള ശിവസേന 20 സീറ്റുകളില്‍ മത്സരിക്കും.

കോണ്‍ഗ്രസിന് 18 സീറ്റാണ് ലഭിക്കുക. ശരദ് പവാറിന്റെ പാര്‍ട്ടിക്ക് 10 സീറ്റും നല്‍കാന്‍ ഏകദേശ ധാരണയുമായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ തദ്ദേശീയ സഖ്യമായ വാന്‍ചിത് ബഹുജന്‍ അഘാഡി നേരത്തെ അഞ്ച് സീറ്റാണ് ചോദിച്ചിരുന്നത്. ഇവര്‍ക്ക് രണ്ടുസീറ്റ് നല്‍കാനും ധാരണയായിട്ടുണ്ട്. സ്വതന്ത്രനായി മത്സരിക്കുന്ന രാജു ഷെട്ടിക്ക് ശരദ് പവാറിന്റെ പാര്‍ട്ടിയുടെ പിന്തുണ നല്‍കാനും തീരുമാനം.

നേരത്തെ, സംസ്ഥാനത്ത് 20 സീറ്റ് വേണമെന്ന് ഉദ്ധവ് താക്കറെ കടുംപിടുത്തം പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 18 ലോക്സഭാമണ്ഡലങ്ങളിലേക്ക് ഉദ്ധവ് ശിവസേന കോ-ഓര്‍ഡിനേറ്റര്‍മാരെയും നിയമിച്ചിരുന്നു.

 

Tags

Latest News