പൂഞ്ഞാറില്‍ വൈദികനെ വാഹനം ഇടിപ്പിച്ചെന്ന കേസില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജാമ്യം

കോട്ടയം-പൂഞ്ഞാറില്‍ വൈദികനെ വാഹനം ഇടിപ്പിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രായപൂര്‍ത്തിയായ 17 പേര്‍ക്കും ജാമ്യം ലഭിച്ചു. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 27 വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യം ലഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത 10 പേര്‍ക്ക് ഇന്നലെ ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Latest News