കേന്ദ്രത്തില്‍ നിന്ന് 4000 കോടി എത്തി, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം

തിരുവനന്തപുരം - കേന്ദ്രത്തില്‍ നിന്ന് 4000 കോടി രൂപ എത്തിയതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം. ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് ട്രഷറി കരകയറി. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ലെന്ന് ഉറപ്പായി.  ഓര്‍ഡ്രാഫ്റ്റ് പരിധിയും കഴിഞ്ഞ് ട്രഷറി പ്രവര്‍ത്തനം പ്രതിസന്ധിയിലായേക്കുമെന്ന ഘട്ടത്തിലാണ് സര്‍ക്കാറിന് താല്‍ക്കാലിക ആശ്വാസമെന്ന നിലയില്‍ കേന്ദ്രത്തില്‍ നിന്ന് 4000 കോടി എത്തിയത്. 2736 കോടി നികുതി വിഹിതവും ഐ ജി എസ് ടി വിഹിതവും ചേര്‍ത്താണ് തുക നല്‍കിയത്. ശമ്പള വിതരണത്തിനുള്ള നടപടികളെല്ലാം പൂര്‍ത്തിയതിനാല്‍ പണം അനുവദിക്കാന്‍ മറ്റ് തടസങ്ങളില്ലെന്നാണ് ട്രഷറിയുടെ വിശദീകരണം.

 

Latest News