വീണ്ടും കനത്ത പ്രഹരം,  പാചക വാതക വില കൂട്ടി 

കൊച്ചി-പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. സിലിണ്ടറിന് 1806 രൂപയായി. വില വര്‍ദ്ധനവ് ഇന്ന് പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 14 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. എണ്ണക്കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതിയാണ് വില പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.
 

Latest News