പ്രഥമ ഖാസി മുഹമ്മദ് അവാര്‍ഡ്  യൂ മുഹമ്മദ് ഇബ്രാഹിം മുസ്ലിയാര്‍ക്ക്  

കോഴിക്കോട്- ഖാസി മുഹമ്മദ് പ്രഥമ അവാര്‍ഡ്  യൂ മുഹമ്മദ് ഇബ്രാഹിം മുസ്ലിയാര്‍ കുറ്റിക്കാട്ടൂര്‍ രചന നിര്‍വഹിച്ച ഫൈളാനെ നൂരി എന്ന ഗ്രന്ഥത്തിന് നല്‍കാന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ അടങ്ങിയ ജൂറി തീരുമാനിച്ചു. ഹാഫിസ് പി. എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവികെ. ടി. സൂപ്പി, ഷെരിഫ് സാഗര്‍, കെ. മൊയ്തീന്‍ കോയ എന്നിവര്‍ ജൂറി അംഗങ്ങളാണ്.  മെയ്
ആദ്യ വാരത്തില്‍ കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍
പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളും സെക്രട്ടറി അനസ് പരപ്പിലും അറിയിച്ചു. 

Latest News