ജിദ്ദ - പ്രമുഖ സംഗീതജ്ഞൻ എ. ആർ. റഹ്‌മാന്റെ മകനും പ്രശസ്ത ഗായകനും ഇംഗ്ലീഷ് - തമിഴ് സംഗീത സംവിധായകനുമായ അല്ലാരഖ അമീൻ ഉംറ നിർവഹിച്ചു. ഇന്നലെ മദീനയിലെത്തിയ അമീൻ സിയാറത്തിന് ശേഷം മക്കയിലെത്തി ഉംറ നിർവഹിച്ചു. ജിദ്ദ തമിഴ് സംഘം നേതാവ് റിയാസ് സിറാജ്, അമീനെ അനുഗമിച്ചു. പുതിയ തലമുറയിലെ ആസ്വാദകരെ ഹരം കൊള്ളിച്ച പാട്ടുകൾ ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്ത അമീൻ. ഓ കാതൽ കണ്മണി എന്ന പടത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്.