അന്നം നല്‍കുന്ന രാജ്യത്തിനു രക്തം; ജിസാന്‍ സബിയ കെഎംസിസി രക്തദാന ക്യാമ്പ് നടത്തി

ജിസാന്‍- സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചു ജിസാന്‍ സബിയ കെഎംസിസി സബിയ ജനറല്‍ ഹോസ്പിറ്റലില്‍ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.
ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ബാഷീ മൗക്ലി ഉദ്ഘാടനം നിര്‍വഹിച്ചു. ഹുസൈന്‍ ദമാസീ, മൂസാ തമീഹി, നൗഫ് ദാലീ, അലി ജാഫറി, തുടങ്ങിയ ആശുപത്രി ഉദ്യഗസ്ഥര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.  ക്യമ്പിന് തയ്യറായ കെഎംസിസി കമ്മറ്റിയെയും ഭരവാഹികളെയും ആശുപത്രി അധികൃതര്‍ അഭിനന്ദിച്ചു. തുടര്‍ന്നും ഇത്തരത്തില്‍ ക്യമ്പുകള്‍ സംഘടിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
രാവിലെ 8.30 ആരംഭിച്ച ക്യാമ്പ്  ഉച്ചക്ക് രണ്ട് മണിയോടെ  അവസാനിച്ചു.  25 പ്രവര്‍ത്തകര്‍ രക്തം  നല്‍കി.

സബിയ ഏരിയ കമ്മറ്റി പ്രസിഡന്റ് സാദിഖ് മങ്കട അധ്യക്ഷത വഹിച്ചു. ജിസാന്‍ കെഎംസിസി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍  കെ എം സി സിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു സംസാരിച്ചു. നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായി, സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഖാലിദ് പാട്‌ല, ഡോ. മന്‍സൂര്‍ നാലകത്ത്, സിറാജ്  പുല്ലൂരാംപാറ, ബഷീര്‍ ഫറോക്ക് സാലിം നെച്ചിയില്‍,ഷാഫി വി ടി, അസീസ് മോങ്ങം, ശിഹാബ് കുന്നുംപുറം  കുഞ്ഞി മുഹമ്മദ്, ഷബീര്‍ ഫര്‍ഹാന്‍, ഇബ്രാഹിം വേങ്ങര തുടങ്ങിയവര്‍ ക്യാമ്പിനു  നേതൃത്വം നല്‍കി.

 

 

Latest News