ജിദ്ദ- കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചെറുകാവ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതികരണ ജാഥക്ക് പേങ്ങാട് ജിസിസി കെഎംസിസി സ്വീകരണം നല്‍കി.
ജാഥാ ക്യാപ്റ്റന്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ അബ്ദുല്‍ കരീമിനെ നോട്ടുമാലയണിയിച്ചും ഹാരാര്‍പ്പണം നടത്തിയും ജിസിസി കെഎംസിസി പേങ്ങാട് വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ എ.കെ ബിച്ചു, ചീഫ് കോഡിനേറ്റര്‍ ഇ. ഹസ്സന്‍കോയ സ്വീകരിച്ചു. കള്ളിയില്‍ സുബൈര്‍, ടി ബഷീര്‍, വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ടി ഷക്കീര്‍ ബാബു, ജനറല്‍ സെക്രട്ടറി ബദറു, യൂനുസ് മാസ്റ്റര്‍ പി.കെ, എം അന്‍വര്‍, അഷ്‌റഫ് ആര്‍.ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.