ജിദ്ദ- തണല്‍ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ് ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തണല്‍ ചെയര്‍മാനും ജെ.ഡി.ടി പസിഡന്റും ഇഖ്‌റഹ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. വി. ഇദ്‌രീസുമായുള്ള മുഖാമുഖം മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് സീസണ്‍സ് റസ്റ്റോറന്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തണല്‍ പിന്നിട്ട വഴികളെക്കുറിച്ച് ഡോ. ഇദ്‌രീസ് വിശദീകരിക്കും. തുടര്‍ന്ന് ശ്രോതാക്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം നല്‍കും. തണല്‍ സെക്രട്ടറി ടി.എ നാസറും പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.