ജിദ്ദ നവോദയ കുടുംബവേദി സൗദി സ്ഥാപകദിനം ആഘോഷിച്ചു

ജിദ്ദ - ജിദ്ദ നവോദയ കുടുംബവേദി സൗദി സ്ഥാപകദിനം ആഘോഷിച്ചു. യാമ്പുവില്‍ നടന്ന ആഘോഷ പരിപാടികള്‍ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര ഉദ്ഘാടനം ചെയ്തു. അന്നം തരുന്ന നാടിനോടും ഇവിടെയുള്ള ജനങ്ങളോടും നമുക്കൊക്കെയുള്ള  സ്‌നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാണ്  ഇത്തരം ആഘോഷങ്ങളില്‍ പങ്കാളികളാവുക എന്നതിലൂടെ നമുക്ക് കൈവന്നിരിക്കുന്നതെന്ന് ശ്രീകുമാര്‍ മാവേലിക്കര പറഞ്ഞു.  വനിതാ വേദി കണ്‍വീനര്‍ അനുപമ ബിജുരാജ് അധ്യക്ഷത വഹിച്ചു. നവോദയ ട്രഷറര്‍ സിഎം അബ്ദുറഹ്മാന്‍  നവോദയ കേന്ദ്ര കമ്മിറ്റി മെമ്പര്‍മാര്‍, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പര്‍മാര്‍, നവോദയ യാമ്പു ഏരിയ രക്ഷാധികാരി അജോ ജോര്‍ജ്, പ്രസിഡന്റ് വിനയന്‍, സെക്രട്ടറി സിബില്‍, ഏരിയ കമ്മിറ്റി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ആഘോഷത്തില്‍  പങ്കെടുത്തു.
കുടുംബവേദി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട് സ്വാഗതവും യാമ്പു ഏരിയ കുടുംബവേദി കണ്‍വീനര്‍ വിപിന്‍ തോമസ് നന്ദിയും പറഞ്ഞു.

 

 

Latest News