പൊതു ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റര്‍ പതിക്കുന്നു, പരാതിയുമായി തൃശൂര്‍ മേയര്‍

തൃശൂര്‍ - തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പൊതു ഇടങ്ങളില്‍ പതിച്ച് മലിനമാക്കുന്നുവെന്ന പരാതിയുമായി തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്.  ഇക്കാര്യം ചൂണ്ടിക്കാട്ടി  മേയര്‍ കലക്ടര്‍ക്ക് കത്ത് നല്‍കി. പോസ്റ്റര്‍ പ്രചാരണത്തിനെതിരെ നടപടി വേണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. പണം വാങ്ങി പരസ്യം പതിച്ചിടത്തും പോസ്റ്റര്‍ പതിച്ചെന്ന് മേയര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റ് തിരുത്തണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.

 

 

Latest News