തൃശൂരിലെ മൂന്നുകിലോ സ്വര്‍ണക്കവര്‍ച്ച; ഒരാള്‍കൂടി പിടിയില്‍

തൃശൂര്‍ - റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് യുവാക്കളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസില്‍ കീരിക്കാടന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘാഗം പിടിയില്‍. എറണാകുളം കോതമംഗലം  സ്വദേശി മറ്റത്തില്‍ വീട്ടില് ജോബി ജോര്‍ജിനെയാണ്  (26) സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനു രാത്രിയില്‍ തൃശൂരിലെ സ്വര്‍ണാഭരണശാലയില്‍ നിര്‍മിച്ച ആഭരണങ്ങള്‍ തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തേക്കു കൊണ്ടുപോകാന്‍ ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സ്വര്‍ണാഭരണശാലയിലെ തൊഴിലാളികളാണ് ആക്രമണത്തിനിരയായത്. കേസില്‍ ഇതുവരെ 26 പേര്‍ അറസ്റ്റിലായി പ്രതികള്‍ ഉപയോഗിച്ച പത്തോളം വാഹനങ്ങള്‍ പിടിച്ചെടുത്തു. നഷ്ടപ്പെട്ടതില്‍ ഒരു കിലോഗ്രാം സ്വര്‍ണം കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നായി അന്വേഷണസംഘം കണ്ടെടുത്തു.
സിറ്റി ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ സുനില്‍കുമാര്‍, എഎസ്‌ഐമാരായ ടി.വി. ജീവന്‍, സി. ജയലക്ഷ്മി, ദുര്‍ഗാലക്ഷ്മി, സിപിഒമാരായ മനോജ്, ബാബുകുട്ടന്‍ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.

 

Latest News