വേങ്ങര സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 19 വിദ്യാർഥികളും അധ്യാപികയും ആശുപത്രിയിൽ

മലപ്പുറം-വേങ്ങര കണ്ണമംഗലം ഇ.എം യു.പി സ്‌കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥികളെയും അധ്യാപികയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
19 വിദ്യാർഥികളെയും അധ്യാപികയെയുമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എൽഎസ്എസ് പരീക്ഷക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്.

വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളാണ് പരീക്ഷക്കായെത്തിയത്. അവർക്ക് ഉച്ചക്ക് ചോറ്, ചിക്കൻ കറി, തൈര് തുടങ്ങിയവയാണ് നൽകിയത്.
 ഇത് കഴിച്ച് പരീക്ഷ എഴുതാൻ തുടങ്ങിയവർക്ക് അസ്വസ്ഥത അനുഭപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.
എന്നാൽ പരീക്ഷ എഴുതാൻ കഴിയാത്തതിൽ വിദ്യാർത്ഥികൾക്ക് നിരാശയുണ്ട്. വീണ്ടും അവസരം നൽകണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

Latest News