Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രഥമ പരിഗണനയെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു, സ്നേഹഗ്രാമത്തിന് തുടക്കം

കാസര്‍കോട് - എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രഥമ പരിഗണനയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നതെന്നും പുനരധിവാസ ഗ്രാമം ആദ്യ ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യുമ്പോള്‍ സര്‍ക്കാരിനും വകുപ്പിനും അത് അഭിമാന മുഹൂര്‍ത്തമാണെന്നും ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. മുളിയാര്‍ മുതലപ്പാറയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം 'സഹജീവനം സ്നേഹ ഗ്രാമം'  ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെ ഭിന്നശേഷിക്കാരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാരുടെ സ്വാശ്രയ സംഘങ്ങളുടെ ശൃംഖല രൂപീകരിക്കുന്ന പദ്ധതി അവതരിപ്പിച്ചിരുന്നു. ആ പദ്ധതിയുടെ ഉദ്ഘാടനം കാസര്‍കോട് ജില്ലയില്‍ നടത്തണമെന്നും ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന്റെ തുടക്കം കാസര്‍കോട് നിന്ന് തന്നെയാകണം എന്നും മന്ത്രി പറഞ്ഞു.

2016 മുതല്‍ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 456,19,38,884 ,രൂപയുടെ പദ്ധതികളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. പുനരധവാസ കേന്ദ്രത്തിന്റെ ആദ്യ ഘട്ടത്തില്‍ കണ്‍സള്‍ട്ടിങ് ആന്റ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക്, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക് എന്നിവയാണ് ഒരുക്കിയത്. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ വേണ്ടി മെഡിക്കല്‍ ക്യാമ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ അടുത്ത ഘട്ടം വേഗത്തില്‍ പൂര്‍ത്തീകരിക്കും എന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികള്‍ക്ക് ഇന്ദ്രിയങ്ങളുടെ ലോകത്തെ അറിയാന്‍ കഴിയുന്ന കളിയുപകരണങ്ങള്‍ നിറഞ്ഞ സെന്‍സറി പാര്‍ക്ക് സ്ഥാപിക്കും. ചൂട് കൂടിയ പ്രദേശത്ത് ആവശ്യമായ തണല്‍ മരങ്ങളും ജില്ലാപഞ്ചായത്ത് നല്‍കും എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ 2 ന്യൂറോളജിസ്റ്റ് തസ്തികകളും പരിശോധന സൗകര്യങ്ങളും കാത്ത് ലാബ് സൗകര്യവും അമ്മയും കുഞ്ഞും ആശുപത്രിയും അനുവദിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജിന് കിഫ്ബി പദ്ധതിയില്‍ 150 കോടി അനുവദിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പദ്ധതി വിശദീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എ.ഡി.എം കെ.വി.ശ്രുതി, പ്ലാനിങ് ആന്റ് എക്കണോമിക് അഫയേഴ്‌സ് സ്‌പെഷ്യല്‍ സെക്രട്ടറി ഷൈനി ജോര്‍ജ്ജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനി, ബി.കെ.നാരായണന്‍, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.മനു, എസ്.എന്‍.സരിത, ജില്ലാപഞ്ചായത്ത് അംഗം പി.ബി.ഷെഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാര്‍, മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ജനാര്‍ദ്ദനന്‍, മുളിയാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.മോഹനന്‍, വാര്‍ഡ് മെമ്പര്‍ രമേശന്‍ മുതലപ്പാറ, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.സുര്‍ജിത്ത്, കാഞ്ഞങ്ങാട് നഗാസഭ വര്‍ഡ് കൗണ്‍സിലര്‍ വി.വി.രമേശന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.മാധവന്‍, എം.സി.പ്രഭാകരന്‍, കെ.ബി.മുഹമ്മദ്കുഞ്ഞി, അബ്ദുള്‍ റൗഫ്, ജയകൃഷ്ണന്‍ മാസ്റ്റര്‍, അബ്ദുള്‍ഖാദര്‍ കേളോട്ട്  എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി. രാജ് നന്ദിയും പറഞ്ഞു.

 

Latest News