Sorry, you need to enable JavaScript to visit this website.

വണ്ടൂര്‍ പ്രവാസികളുടെ സ്‌നേഹ സംഗമത്തില്‍ മികച്ച ജനപങ്കാളിത്തം

ജിദ്ദ-  വണ്ടൂര്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച 'സ്‌നേഹ സംഗമം 2024' ഹറാസാത്തിലെ വില്ലയില്‍ വിവിധ പരിപാടികളോടെ നടന്നു. പ്രസിഡന്റ് ബേബി നീലാമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, ഗാനമേളയും ഫുട്‌ബോള്‍ മത്സരങ്ങളും നടന്നു.

ഇന്‍ഷ സഫീര്‍, ഹനീന്‍ ഹാഷിം, മിന്‍ഹ സഫീര്‍, സൈറ റഊഫ്, ലിബ റഷാദ്, നൗറിന്‍ ഹാഷിം, ലിന റാഫി, നൈല റഷാദ്, അയ്മന്‍ റിദ, ഇനാം മെഹര്‍ , പൂജ പ്രേം, ഹാജറ മുജീബ്, അനാം ബഷീര്‍, ഇശല്‍ റിയാസ്, അഫ്രീന്‍, അഷ്ന ബഷീര്‍, ഇഷ നിഹാല്‍, റഫാന്‍ മുഹൈമിന്‍, റഹീം സലാം, റനീം സകീര്‍, റിസ്വാന്‍ സലാം, വിഷ്ണു കിരണ്‍, മാനവ് ബിജുരാജ്, ഇഹ്സാന്‍ നവാസ്, ആശ്രയ്, അഭയ്, ദ്രുവ് എന്നിവര്‍ ഫ്യൂഷന്‍ ഡാന്‍സ്, ബ്രേക്ക് ഡാന്‍സ്, പെയര്‍ ഡാന്‍സ്, മിക്‌സഡ് ഡാന്‍സ് തുടങ്ങിയ വിവിധ നൃത്ത പരിപാടികളില്‍ പങ്കെടുത്തു.

കുട്ടികളുടെ ഒപ്പനയില്‍ ആയിഷ സിയ, ഷേസ മുഹമ്മദ്, സിയ ഫാത്തിമ, അസാ ഇല്ലികുത്ത്, അര്‍വാ ഉനൈസ്, തഹാനി അനസ്, ഹവ്വ മറിയം, അയ്‌നൂന്‍ നഹര്‍, ജാസ, ഖദീജത്തുല്‍ കുബ്‌റ, സഹ്റ ഫാത്തിമ, ഹുസ്ന എന്നിവര്‍ പങ്കെടുത്തു. ജിഷ്മ ഹാഷിം,, മലീഹ, സജ്നാസ്, മെഹറു, ദിവ്യ മെര്‍ലിന്‍, അഭിലാഷ് സെബാസ്റ്റ്യന്‍, വിവേക് പഞ്ചമന്‍, ഫാത്തിമ നുഹ എന്നിവരാണ് നൃത്തങ്ങള്‍ ചിട്ടപ്പെടുത്തിയത്. റംസീന റഊഫ്, നിലമ്പൂര്‍ സിറാജ്, ഇഹ്സാന്‍ റഊഫ്, അജാസ് അഷ്റഫ്, എ.പി. അന്‍വര്‍, രതീഷ്, ഷംസു പാറപ്പുറവന്‍ എന്നിവര്‍ ഗാനമേളയില്‍ പങ്കെടുത്തു. ലുജീന്‍ മുഹൈമിന്‍ അവതാരകയായിരുന്നു. കലാ പ്രകടങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വി.പി. മുഹമ്മദലി, ഫിറോസ് മേലാറ്റൂര്‍ (മാനുപ്പ), സലാം മേത്തലയില്‍ എന്നിവര്‍ സമ്മാനങ്ങള്‍ കൈമാറി.

വാശിയേറിയ ഫുട്‌ബോള്‍  മത്സരത്തില്‍ ഇസ്മാഈല്‍ സി.ടി.പി. യുടെ നേതൃത്വത്തില്‍ ഇറങ്ങിയ 'വണ്ടൂര്‍ വിന്നേഴ്‌സ്' വിജയികളായി. റോസ് പാറപ്പുറവന്‍ നയിച്ച 'ടൌണ്‍ ടീം വണ്ടൂര്‍' രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ലക്കി ഡ്രോയില്‍ ജാഫര്‍ നാലകത്ത്, റിയാസ് വട്ടത്തൊടിക എന്നിവര്‍ സമ്മാനം നേടി.

മുഹൈമിന്‍ കെ.ടി., സമീര്‍ പത്തുതറ, റഊഫ് കരുമാര, ഹുസ്സൈന്‍ പുന്നപ്പാല, റഷാദ് കെ.ടി., സി.ടി.പി. ഇസ്മാഈല്‍, ഫഹദ് നീലാമ്പ്ര, വസീം ഖാന്‍, നിസാര്‍ അബ്ബാസ്, ജിഷാന്‍ കെ.ടി., ഫാസില്‍, ജംഷീദ് റഹ്‌മാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസ്സൈന്‍ കെ.ടി. സ്വാഗതവും സവാദ് നാലകത്ത് നന്ദിയും പറഞ്ഞു.

 

 

Tags

Latest News