കവര്‍ച്ചയും കൊലപാതകവും: സൗദിയില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ നടപ്പാക്കി

അബഹ - കവര്‍ച്ചകളും കൊലപാതകവും നടത്തിയ അഞ്ചു യെമനികള്‍ക്ക് അസീര്‍ പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വന്തം നാട്ടുകാരനായ അഹ്മദ് ഹുസൈന്‍ അല്‍അറാദിയെ ആയുധം ഉപയോഗിച്ച് ശിരസ്സിന് അടിച്ചും കെട്ടിയിട്ടും കൊലപ്പെടുത്തുകയും കവര്‍ച്ചകളും കൊള്ളകളും നടത്തുന്നതിന് സംഘം രൂപീകരിക്കുകയും ചെയ്ത ഹുസൈന്‍ സാലിം ഫിതൈനി, ഇബ്രാഹിം യഹ്‌യ അലി, അബ്ദുല്ല അലി ദര്‍വേശ്, അബ്ദുല്ല ഹസന്‍ മജാരി, ഹമൂദ് മസ്ഊദ് ശൗഇ എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.

 

Tags

Latest News