Sorry, you need to enable JavaScript to visit this website.

ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്ക് വിലക്ക് വരും

ജിദ്ദ - ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ടാക്‌സി നിയമാവലിയില്‍ വരുത്തിയ പരിഷ്‌കാരങ്ങളിലാണ് ഈ ചട്ടം. ഇന്നലെ മുതല്‍ ഇത് നിലവില്‍വന്നതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ രണ്ടര മാസം മുമ്പ് അംഗീകാരം നല്‍കിയിരുന്നു.
ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും അനുഭവം മെച്ചപ്പെടുത്താനും സേവന നിലവാരം ഉയര്‍ത്താനും ഓണ്‍ലൈന്‍ ടാക്‌സി ബിസിനസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ഈ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സഹായിക്കും വിധം, ഓണ്‍ലൈന്‍ ടാക്‌സി മേഖലാ നിക്ഷേപകരും ഗുണഭോക്താക്കളും ജീവനക്കാരും നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് നിയമാവലി പരിഷ്‌കരിച്ചത്.
ഓണ്‍ലൈന്‍ ടാക്‌സി ആപ്പ് വഴി സ്വീകരിച്ച ശേഷം െ്രെഡവര്‍മാര്‍ ട്രിപ്പുകള്‍ റദ്ദാക്കുന്ന പ്രവണത വ്യാപിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നു. ഒരു മാസത്തിനിടെ സ്വീകരിച്ച ശേഷം റദ്ദാക്കുന്ന ട്രിപ്പുകളുടെ എണ്ണം അഞ്ചില്‍ കവിയുന്ന െ്രെഡവറുടെ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിക്കും. യാത്രക്കിടെ നഷ്ടപ്പെടുന്ന ലഗേജുകളും വ്യക്തിഗത വസ്തുക്കളും യാത്രക്കാര്‍ക്ക് തിരികെ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെ പരിഷ്‌കരിച്ച നിയമാവലി നിര്‍ബന്ധിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി മേഖലാ നിക്ഷേപകരുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങള്‍ എളുപ്പമാക്കിയിട്ടുമുണ്ട്. ട്രിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ മുമ്പായി ലക്ഷ്യസ്ഥാനത്തിന്റെ ലൊക്കേഷന്‍ െ്രെഡവര്‍ക്ക് അറിയാനുള്ള സംവിധാനം ഇല്ലാത്ത പ്രശ്‌നത്തിനും പരിഹാരം കണ്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷവും െ്രെപവറ്റ് (ഖുസൂസി) നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍ പബ്ലിക് ടാക്‌സിയായി ഉപയോഗിക്കുന്ന പ്രവണതക്കും പുതിയ പരിഷ്‌കാരങ്ങളിലൂടെ പരിഹാരം കണ്ടിട്ടുണ്ട്.

 

Tags

Latest News