ജിദ്ദ- സാമൂഹിക തിന്മക്കെതിരായ സന്ദേശവുമായി ജിദ്ദയിലെ പ്രവാസി മലയാളികള്‍ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം യുഗം ശ്രദ്ധേയമാവുന്നു. മക്കളുടെ ഭാവിക്കുവേണ്ടി വിദേശത്ത് കഠിനാധ്വാനം ചെയ്ത് ജീവിതം ഹോമിക്കപ്പെടുന്ന പ്രവാസിയുടെ ജീവിതകഥയാണ് യുഗം അനാവരണം ചെയ്യുന്നത്. നിരവധി ഷോര്‍ട് ഫിലിമുകളില്‍ അഭിനയിക്കുകയും കഥയും തിരക്കഥയും രചിക്കുകയും ചെയ്തിട്ടുള്ള ജോബി തേരകത്തിനാല്‍ ആണ് യുഗത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രധാന വേഷമിട്ടിരിക്കുന്നതു യൂനസ് കാട്ടൂര്‍ ആണ്. ഭാര്യയായി ബെറ്റിസി ജോസ്ഫും മക്കളായി ഫര്‍ഹാന്‍ ഷമീമും കെസിയ സൂസന്‍ റെനിയും മുത്തച്ഛനായി സജി കുരങ്ങാട്ടും, മാനേജറായി ജോസഫ് നെടിയവിളയും, ഓഫീസ് സ്റ്റാഫായി ജോബി തേരകത്തിനാലും, റൂം മേറ്റായി വിവേക് ജി പിള്ളയും വേഷമിട്ടിരിക്കുന്നു.
ജിംസണ്‍ മാത്യുവാണ് ക്യാമറ. എഡിറ്റിംഗ്് സജു രാജന്‍. ബിജിഎം ലോയിഡ് കെജെയും, ബീജീയത്തിനായി ഫഌറ്റ് വായിച്ചിരുന്നത് ശശി കുന്നിടയുമാണ്. എഫക്ട് നിര്‍വഹണം ലിജു ജോണ്‍.