കൊച്ചി വിമാനത്താവളത്തില്‍ 44 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി - കൊച്ചി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വര്‍ണം വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റൈനില്‍നിന്നു എത്തിയ
കോഴിക്കോട് സ്വദേശി ഇസ്മായിലിന്റെ പക്കല്‍ നിന്നുമാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 878 ഗ്രാം സ്വര്‍ണമാണ്
പിടികൂടിയത്.   സ്വര്‍ണമിശ്രിതം കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരഭാഗത്ത്
ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തുവാന്‍ ശ്രമിച്ചത്.

 

Latest News