Sorry, you need to enable JavaScript to visit this website.

അഞ്ചുരുളിയിലേക്കുള്ള പ്രവേശനം കെ.എസ്.ഇ.ബി തടഞ്ഞു, സഞ്ചാരികള്‍ക്ക് തിരിച്ചടി

ഇടുക്കി - അഞ്ചുരുളിയിലെ തുരങ്ക മുഖത്തേക്കുള്ള പ്രവേശനം കെ എസ് ഇ ബി ഡാം സേഫ്റ്റി വിഭാഗം തടഞ്ഞു. പഞ്ചായത്തിനെയോ ജനപ്രതിനിധികളെയോ അറിയിക്കാതെയാണ് നടപടി. മുന്‍പ് ഗേറ്റ് സ്ഥാപിച്ച് സഞ്ചാരികളുടെ പ്രവേശനം തടയാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഗേറ്റിന്റെ ഒരു ഭാഗം തുറന്ന് നല്‍കി. പിന്നാലെയാണ് തുറന്നിട്ടിരുന്ന ഭാഗവും ഇരുമ്പ് ഗ്രില്‍ ഉപയോഗിച്ച് അടച്ചത്.
അഞ്ചുരുളി ടൂറിസം തകര്‍ക്കാനായി ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു. പ്രവേശനം നിരോധിച്ചത് അറിയാതെ ഇന്നലെ നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. ഇരട്ടയാര്‍ ഡാമില്‍നിന്ന് വെള്ളം എത്തിക്കുവാന്‍ നിര്‍മിച്ച ടണലാണ് അഞ്ചുരുളിയിലെ പ്രധാന ആകര്‍ഷണം. സ്വദേശികളും വിദേശികളും അടക്കം തുരങ്ക മുഖം കാണുവാന്‍ ഇവിടെ എത്താറുണ്ട്. സുരക്ഷയെക്കരുതിയാണ് ഗേറ്റ് സ്ഥാപിച്ചതെന്നാണ് ഡാം സേഫ്റ്റി വിഭാഗത്തിന്റെ നിലപാട്.

 

Latest News