Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിൽ മുസ്‌ലിംകൾക്ക് മതിയായ പ്രാതിനിധ്യം നൽകാത്തവർക്കെതിരെ ശക്തമായ നിലപാട് വേണം- ജനകീയ കൺവെൻഷൻ

കോഴിക്കോട് - ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംകൾക്ക് മതിയായ പ്രാതിനിധ്യം നൽകാത്ത പാർട്ടികൾക്കും മുന്നണികൾക്കുമെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് ഫോറം ഫോർ ഇൻക്ലൂസീവ് ഡെമോക്രസി ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. 
 മുസ്‌ലിംകളെ എല്ലാ മേഖലകളിലും അവഗണിക്കുക എന്ന ബി.ജെ.പി നയത്തിനെതിരെ നിലകൊളളുന്നുവെന്ന് അവകാശപ്പെടുന്ന പാർട്ടികളും അതേ നിലപാട് പിന്തുടരുന്നത് ദൗർഭാഗ്യകരമാണെന്ന് കൺവൻഷൻ അഭിപ്രായപ്പെട്ടു.
  വി.എസ് അബൂബക്കർ അധ്യക്ഷത വഹിച്ചു. ആബിദ് അടിവാരം ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ റാവുത്തർ 'സെൻസസിന്റെ ചരിത്രവും മതവും' എന്ന വിഷയം അവതരിപ്പിച്ചു. 
 വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം അബ്ദുല്ല അൻസാരി, പി.ടി മൊയ്തീൻകുട്ടി, ടി.പി. നസീർ ഹുസൈൻ, പി.എം മുഹമ്മദ് അ.ഷ്‌റഫ്, ആർ. എം മുഹമ്മദ് ഷെഫീഖ്, ബി.പി.എ ഗഫൂർ, സി.കെ മുഹ്‌സിൻ, ഡോ. കെ. മുഹമ്മദ് കുട്ടി, ഖാദർ പാലാഴി സംസാരിച്ചു.
 

Latest News