അമ്മയും കുട്ടിയും ട്രെയിൻ തട്ടി മരിച്ചു; അങ്കൺവാടി ബുക്കിൽ പേരുണ്ട്, യുവതിയെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം - വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുട്ടിയും മരിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയതാണെന്നാണ് പോലീസ് നിഗമനം.
മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മാതാവിന് 25 വയസും കുഞ്ഞിന് അഞ്ചു വയസും പ്രായമുണ്ടാവുമെന്ന് പോലീസ് പറഞ്ഞു. അങ്കൺവാടിയിലെ പുസ്തകത്തിൽ മിഥുൻ എന്നാണ് പേരുള്ളത്. അപകടത്തിലേക്ക് നയിച്ച കാരണമോ മറ്റു വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പ്രതികരിച്ചു.

Latest News