മക്ക - നഗരത്തിലെ മെയിന്‍ റോഡില്‍ നിയമ വിരുദ്ധമായി വാഹന പരേഡ് നടത്തി ഗതാഗത തടസ്സം സൃഷ്ടിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത നാലു യെമനികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി മക്ക പോലീസ് അറിയിച്ചു. നിയമ വിരുദ്ധ പരേഡില്‍ പങ്കെടുത്ത മറ്റേതാനും പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. അറസ്റ്റിലായ പ്രതികളെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.