ഹിമാചലില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ റാഞ്ചിയ ബി ജെ പിക്ക് തിരിച്ചടി, 15 പേരെ നിയമ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ഷിംല - ഹിമാചല്‍ പ്രദേശില്‍ തങ്ങളുടെ എം എല്‍ എമാരെ റാഞ്ചിയ ബി ജെ പിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ബി ജെ പിയിലെ 15 എം എല്‍ എമാരെ സ്പീക്കര്‍ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വലിയ രാഷ്ട്രീയ നാടകങ്ങളാണ് ഹിമാചല്‍ പ്രദേശില്‍ അരങ്ങേറുന്നത്.  കോണ്‍ഗ്രസിന്റെ ആറ് എം എല്‍ എമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ച ബി ജെ പിക്ക് തിരിച്ചടിയായാണ് 15 ബി ജെ പി എം എല്‍ എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള എം എല്‍ എമാരാണ് സസ്‌പെന്‍ഷനിലായത്. നിയസഭയില്‍ വോട്ടെടുപ്പ് വേണമന്ന് ബി ജെ പി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ അപ്രതീക്ഷിത നടപടി. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. ആകെ 25 എം എല്‍ എമാരാണ് ഹിമാചല്‍പ്രദേശില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്‌പെന്റ്  ചെയ്തതോടെ ബി ജോ പി അംഗ സംഖ്യ 10 ആയി ചുരുങ്ങി.
ആറ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂറുമാറി മറുകണ്ടം ചാടിയതോടെ ബി ജെ പി സര്‍ക്കാരുണ്ടാക്കാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് ഒരു മന്ത്രിയും രാജിവെച്ചു. വിക്രമാദിത്യ സിങ് ആണ് മന്ത്രി സ്ഥാനം രാജി വെച്ചത്. മുഖ്യമന്ത്രി പദത്തിനായുളള ചരട് വലിയുടെ ഭാഗമാണ് വിക്രമാദിത്യ സിങിന്റെ രാജിയെന്നാണ് വിലയിരുത്തല്‍. മുന്‍മുഖ്യമന്ത്രി വീരഭദ്രസിങിന്റെ മകന്‍ വിക്രമാദിത്യ സിങ്.

 

Latest News