ജിദ്ദ- സൗദി ഐഎംസിസി നാഷണല്‍ എക്സിക്യൂട്ടീവ് യോഗം മാർച്ച് ഒന്ന് വെള്ളിയാഴ്ച രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം ഏഴു വരെ ജിദ്ദയിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജിസിസി കമ്മിറ്റി ചെയര്‍മാന്‍ എ.എം അബ്ദുല്ലക്കുട്ടിയുടെ അധ്യക്ഷതയിൽ സൗദിയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുക്കും. ഐഎൻഎൽ നേതാക്കളും ഭാരവാഹികളും ജിസിസി ഐഎംസിസി ഭാരവാഹികളും ഓൺലൈനിൽ യോഗത്തെ അഭിസംബോധന ചെയ്യും. മുന്നണി യോഗങ്ങളിൽ പങ്കെടുപ്പിക്കാത്തത് സംബന്ധിച്ച് ഇടതുമുന്നണിക്ക് നൽകിയ പരാതി സംബന്ധിച്ച് എൽഡിഎഫ് നേതൃത്വം മറുപടി നൽകുന്നതുവരെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കേണ്ടെന്ന ഐഎൻഎൽ സംസ്ഥാന കമ്മിറ്റി തീരുമാനം യോഗം ചര്‍ച്ച ചെയ്യും. നിലവിലെ സൗദി കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവലോകനവും അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണവും ഒരു വര്‍ഷത്തേക്കുള്ള കർമ്മ പദ്ധതി രൂപീകരണവും യേഗത്തിന്റെ അജണ്ടയാണെന്ന് ഓർഗനൈസിംഗ് സെക്രട്ടറി മുഫീദ് കൂരിയാടൻ, സെക്രട്ടറി മൻസൂർ വണ്ടൂര്‍, ജിദ്ദ കമ്മിറ്റി പ്രസിഡണ്ട് ഷാജി അരിമ്പ്രത്തൊടി എന്നിവർ അറിയിച്ചു.