ജിദ്ദ- പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ ജിദ്ദയിൽ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നടത്തി. ഇവന്റ് മാനേജ്മെന്റ് "ജനറേഷൻ യൂത്ത്" കമ്പനിയുടെ നേതൃത്വത്തിൽ നടത്തിയ കുടുംബ സംഗമത്തിൽ പ്രവാസി സുരക്ഷാ പദ്ധതികളും, എൻ.ആർ.ഐ റജിസ്ട്രെഷനും മെഡിക്കൽ ക്യാമ്പും നടത്തി.
ജനറൽ ബോഡി യോഗം ഫാർമസിസ് ഫോറം പ്രസിഡന്റ് ഹനീഫ പാറക്കൽ ഉത്ഘാടനം ചെയ്തു. ആദ്യമായി ജിദ്ദയിലെ പാലക്കാട്ടുകാരെ ഒന്നിച്ചു കാണാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും, ഈ കൂട്ടായ്മ ശക്തിയോടെ മുന്നോട്ട് കൊണ്ട് പോകാൻ സംഘാടകർക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കൂട്ടായ്മയുടെ പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി ചടങ്ങില് അധ്യക്ഷത വഹിച്ചു. ജിദ്ദയിലുള്ള പാലക്കാട് ജില്ലക്കാർക്ക് ജാതി, മത, രാഷ്ട്രീയ ബേധമില്ലാതെ കുറഞ്ഞ മാസങ്ങൾ കൊണ്ട് രൂപീകരിച്ച കമ്മിറ്റിയാണ് പാലക്കാട് ജില്ലാ കൂട്ടായ്മ എന്നും, ജിദ്ദയിലുള്ള പാലക്കാടുള്ളവർക്ക് മറ്റു സംഘടനകളിലായി പല രാഷ്ട്രീയ, സാംസ്‌കാരിക കൂട്ടായ്മകൾ ഉണ്ടെങ്കിലും പാലക്കാട് ജില്ലക്ക് ആദ്യമാണ് ഒരു കൂട്ടായ്മ നിലവിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങളിൽ ജില്ലയിലെ പ്രവാസികളായി ജിദ്ദയിൽ ജീവിക്കുന്ന സാധാരണക്കാർക്ക് ആവശ്യമായ സഹായങ്ങൾ വേണ്ടി വന്നാൽ ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് പുതിയ കമ്മറ്റിക്ക് രൂപം നൽകിയത് എന്നും, പ്രവാസികൾക്കാവശ്യമായ കേരള സര്ക്കാരില് നിന്നുള്ള സുരക്ഷാ പദ്ധതികളിൽ അംഗത്വമെടുപ്പിച്ചും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുത്തും കൊണ്ടാണ് ജില്ലാ കമ്മറ്റി മുന്നോട്ട് പോകുക എന്നും, അതിനെല്ലാം വേണ്ടി ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിൽ നിന്നുമായി വിവിധ പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സ്വാഗത പ്രസംഗം നടത്തിയ ജനറൽ സെക്രട്ടറി മുസ്തഫ തൃത്താല കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തി സംസാരിച്ചു. ജിദ്ദയിൽ മറ്റു ജില്ലാ സംഘടനകൾക്കൊപ്പം പാലക്കാട് ജില്ലാ കൂട്ടായ്മയും നിറഞ്ഞു നിൽക്കുമെന്നും, ജനോപകാരമുള്ള പ്രവർത്തനങ്ങളുമായി മാതൃകാപരമായി മുന്നോട്ട് പോകാൻ കമ്മറ്റിയുടെ ഭാരവാഹികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിൽ പല സംഘടനയുടെ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും ആദ്യമായി പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ കുറെ പാലക്കാട്ടുകാരെ പരിചയപ്പെടാൻ സാധിച്ചു എന്നും, പ്രവാസികളിൽ ബുദ്ധിമുട്ടുന്നവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്നും എഞ്ചിനീയർ റഷീദ് കൂറ്റനാട് ആശംസകൾ അറിയിച്ച് സംസാരിച്ചു.
ഡോ: അബൂബക്കർ (സഹ്റ ഗ്രൂപ്പ് ), എഞ്ചിനീയർ സുലൈമാൻ ആലത്തൂർ, ഹലൂമി റഷീദ് വിളയൂർ, കൂട്ടായ്മയുടെ സംഘാടകരായ അബ്ദുൽ ലത്തീഫ് കരിങ്ങനാട്( ഉപദേശക സമിതി), അബ്ദുൽ ഹമീദ് കെ ടി ( ഇൻസാഫ് ഗ്രൂപ്പ്), മുജീബ് തൃത്താല (വൈസ് പ്രസിഡന്റ്), മുഹമ്മദലി കാഞ്ഞിരപ്പുഴ( വൈസ് പ്രസിഡന്റ്), ഉണ്ണിമേനോൻ പാലക്കാട് ( ട്രഷറർ), സെക്രട്ടറിമാരായ ഷാനവാസ് ഒലവക്കോട്, ഉമർ തച്ചനാട്ടുകര, സൈനുദ്ധീൻ മണ്ണാർക്കാട് ജിദേശ് എറകുന്നത്ത് (വെൽഫെയർ കൺവീനർ), മുജീബ് മൂത്തേടത്ത് ( പബ്ലിക് റിലേഷൻ), സലീം കുഴൽമന്നം, അബ്ദു സുബ്ഹാൻ തരൂർ, യൂനുസ് പടിഞ്ഞാറങ്ങാടി, റസാഖ് ഒറവിൽ, സലീം പാലോളി, താജുദ്ദീൻ മണ്ണാർക്കാട്, ബഷീർ ആനക്കര എന്നിവരും ആശംസകൾ അറിയിച്ചു. ജില്ലാ കൂട്ടായ്മയുടെ വിജയത്തിന് വേണ്ടി ഷഫീക് ഒടുപാറ വിളയൂർ (ഫുഡ് ), ഇൻസാഫ് കമ്പനി മാനേജർ കെ ടി അബൂബക്കർ, റസാഖ് പാണ്ടിക്കാട് (റീഗൽമാൾ), മുജീബ് റഹ്മാൻ, ബാബു (ഡേ ടു ഡേ) എന്നിവർ സഹകരിച്ചു.
കൂട്ടായ്മയുടെ സജീവ പ്രവർത്തകരായ ഫൈനാൻസ് കൺട്രോളർ നാസർ വിളയൂർ, ലീഗൽ അഡ്വൈസർ അഡ്വ: ബഷീർ അപ്പക്കാടൻ മണ്ണാർക്കാട് എന്നിവർ നാട്ടിൽ നിന്നും ആശംസകള് അറിയിച്ചു. വനിതാ വിംഗ് കോർഡിനേറ്ററായി നിയമിച്ച സോഫിയ ബഷീർ ആശംസകൾ അറിയിച്ചു.
വനിതാ വിംഗ് രൂപീകരിക്കാനായി ചടങ്ങില് സംബന്ധിച്ച എല്ലാ വനിതകളുടെയും കൊണ്ടാക്ട് നമ്പർ ശേഖരിക്കുകയും ചെയ്തു.
പ്രവാസികൾക്കാവശ്യമായ സുരക്ഷാ പദ്ധതികളായ നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവ റെജിസ്റ്റർ ചെയ്യുന്നതിന് ഒരു കൗണ്ടറും, എൻ.ആർ.ഐ യിൽ അംഗമാവാത്തവർക്ക് വേണ്ടി ഒരു എൻ.ആർ.ഐ കൗണ്ടറും സജ്ജീകരിച്ചിരുന്നു. നോർക്ക, പ്രവാസി ക്ഷേമ നിതി എന്നിവയെ കുറിച്ച് യൂസഫലി പരപ്പൻ മോട്ടിവേഷൻ ക്‌ളാസ്സെടുത്തു. അൽ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരു മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ രണ്ട് ഡോക്ടർമാരും, നാല് അസിസ്റ്റന്റ്മാരും പങ്കെടുത്തു, അൽ അബീർ ടീമിന് ജില്ലാ കൂട്ടായ്മയുടെ ഭാഗമായി ഇൻസാഫ് ഗ്രൂപ്പ് കമ്പനി പ്രതിനിധിയും, ജില്ലാ കൂട്ടായ്മയുടെ മുതിർന്ന നേതാവുമായി ഹമീദ് ഒറ്റപ്പാലം മെമന്റോ നൽകി ആദരിച്ചു.
എട്ട് ടീമായി തിരിച്ച ജില്ലാ മണ്ഡലങ്ങളുടെ വടംവലി മത്സരത്തിൽ തൃത്താല മണ്ഡലം ജേതാക്കളായി. വിജയികള്ക്ക് പ്രസിഡന്റ് അസീസ് പട്ടാമ്പി ഗോൾഡൻ കപ്പ് നൽകി.
കുട്ടികൾക്കായി നടന്ന മത്സരങ്ങില് പ്രോത്സാഹന സമ്മാനങ്ങൾ വിവിധ ഭാരവാഹികൾ നൽകി. ജിദ്ദയിലെ ഗാനമേള ട്രൂപ്പ് ആയ തീവണ്ടി ടീമിന്റെ ഗാനമേളയും, ചിലങ്ക ടീമിന്റെ ക്‌ളാസിക്കൽ സംഘനൃത്തവും അരങ്ങേറി. ഹക്കീം അരിമ്പ്ര, മുംതാസ് അബ്ദുറഹിമൻ, സോഫിയ സുനിൽ എന്നിവരും ഗാനങ്ങളാലപിച്ചു.
നവാസ് മേപ്പറമ്പ്, ഷാജി ചെമ്മല, ഗിരിദർ കൈപ്പുറം, പ്രജീഷ് നായർ പാലക്കാട്, പ്രവീൺ സ്വാമിനാഥ് എന്നിവരടങ്ങുന്ന ഇവന്റ് ടീമിനൊപ്പം, ഷാജി ആലത്തൂർ, ബാദുഷ ഒറ്റപ്പാലം, ഷുഹൈൽ തച്ചനാട്ടുകര, ഖാജാ ഹുസൈൻ ഒലവക്കോട്, ഷൌക്കത്ത് പനമണ്ണ, അബ്ദുൽ അസീസ് കോങ്ങാട്, ഷറഫുദ്ധീൻ തിരുമിറ്റക്കോട്, ഷഫീക് പട്ടാമ്പി(സിഫ്), സുജിത് മണ്ണാർക്കാട്, റഹീം മേപ്പറമ്പ്, റസാഖ് മൂളിപ്പറമ്പ്, അനീസ് തൃത്താല, ഷഫീക് പാലക്കാട്, അക്ബർഅലി എടത്തനാട്ടുകര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വരും നാളുകളിൽ ജിദ്ദ കണ്ട വലിയ പ്രോഗ്രാമുകൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. നവാസ് മേപ്പറമ്പ് പ്രോഗ്രാമിന് മുഴുവനായുള്ള അവതാരകനായി. ജനറൽ സെക്രട്ടറി മുസ്തഫ തൃത്താല സ്വാഗതം പറഞ്ഞ ജനറൽ ബോഡിക്ക് മുജീബ് മൂത്തേടത്തും, പ്രോഗ്രാമിന്റ വിജയത്തിനായി എത്തിചേർന്നവർക്കും സഹകരിച്ചവർക്കും ട്രഷറർ ഉണ്ണിമേനോനും നന്ദി പറഞ്ഞു.