കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം മുസ്‌ലീം ലീഗ് അംഗീകരിച്ചു, മൂന്നാം സീറ്റില്ല, അടുത്ത രാജ്യസഭാ സീറ്റ് ലീഗിന്, പിന്നീട് റൊട്ടേഷന്‍

തിരുവനന്തപുരം - ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് നല്‍കാനാകില്ലെന്നും അതിന് പകരമായി അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നല്‍കുമെന്നും പിന്നീട് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ക്രമീകരിക്കുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം മുസ്‌ലീം ലീഗ് അംഗീകരിച്ചു. യു ഡിഎ ഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതായും 16 സീറ്റില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡിസതീശന്‍ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും. മൂന്നാം സീറ്റിലെ ബുദ്ധി മുട്ട് ലീഗിനെ അറിയിച്ചു. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോണ്‍ഗ്രസിനായിരിക്കും.അതാണ് ഫോര്‍മുലയെന്നും അദ്ദേഹം പറഞ്ഞു. .രാജ്യസഭ സീറ്റ് റൊട്ടേഷന്‍ രീതിയില്‍ കോണ്‍ഗ്രസ്സും ലീഗും പങ്കിടും. ഫോര്‍മുല ലീഗ് അംഗീകരിച്ചുവെന്നും കോണ്‍ഗ്രസ്സ് സീറ്റ് ചര്‍ച്ചകള്‍ക്കായി നാളെ സ്‌ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി
കേരളത്തില്‍  16 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ ലീഗും മത്സരിക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍ എസ് പിയും മത്സരിക്കും. .

 

Latest News