Sorry, you need to enable JavaScript to visit this website.

ഇന്ധനവുമായി എത്തിയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു, പെട്ടെന്ന് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി


കോഴിക്കോട് - എലത്തൂരില്‍ ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഡിപ്പോയിലേക്ക് ഇന്ധനവുമായി വന്ന ട്രെയിനിന്റെ ബോഗിയിലാണ് തീപിടിച്ചത്. അരമണിക്കൂറിനുള്ളില്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. തീപിടിത്തം ഡിപ്പോയിലെ ജീവനക്കാര്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

Latest News