കൊച്ചി- ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെടുകയും പിന്നീട് മരണപ്പെടുകയും ചെയ്ത പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി.മരിച്ചെന്ന് കരുതി പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞ ഹൈകോടതി വിധിച്ച പിഴസംഖ്യ കുടുംബത്തില്‍ നിന്ന് ഈടാക്കണമെന്നും വ്യക്തമാക്കി.ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. 2014 ജനുവരിയിലാണ് കുഞ്ഞനന്തനെ ജീവപര്യന്തം തടവിന് വിധിച്ചത്. 2020 ജനുവരിയിലായിരുന്നു കുഞ്ഞനന്തന്‍ മരിച്ചത്. ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ വയറ്റിലെ അണുബാധയെ തുടര്‍ന്നായിരുന്നു മരണം