Sorry, you need to enable JavaScript to visit this website.

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍  നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു

ബീജാപുര്‍- ഛത്തീസ്ഗഢിലെ ബീജാപുര്‍ ജില്ലയില്‍ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. ജംഗ്ല പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. പ്രദേശത്ത് മാവോവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്തുനിന്ന് നാല് മാവോവാദികളുടെ മൃതദേഹങ്ങളും ഒരു നാടന്‍ പിസ്റ്റള്‍, ഒരു ലോഡിങ് തോക്ക്, ഒരു ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, മൂന്ന് ടിഫിന്‍ ബോംബുകള്‍, കോര്‍ഡക്സ് വയര്‍, 10 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 15 സുരക്ഷാ ഫ്യൂസ്, ഒരു വയര്‍ലെസ് സെറ്റ് എന്നിവയും കണ്ടെത്തിയതായി സുരക്ഷാസേനാവക്താവ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Latest News