യുദ്ധം തീര്‍ക്കണം: ഉക്രൈന്‍ പ്രസിഡന്റ് സൗദിയില്‍

റിയാദ് - റഷ്യ,ഉക്രൈന്‍ യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ഉക്രൈന്‍ പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്‌കിയും സംഘവും റിയാദിലെത്തി. റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, റിയാദ് മേയര്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് രാജകുമാരന്‍, ഉക്രൈനിലെ സൗദി അംബാസഡര്‍ മുഹമ്മദ് അല്‍ജിബ്‌രീന്‍, റോയല്‍ പ്രോട്ടോകോള്‍ വിഭാഗം അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍സുഹൈല്‍ എന്നിവര്‍ ചേര്‍ന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലില്‍ ഉെ്രെകന്‍ പ്രസിഡന്റിനെയും സംഘത്തെയും ഊഷ്മളമായി സ്വീകരിച്ചു.
റഷ്യന്‍ സ്‌റ്റേറ്റ് ഡൂമ (പാര്‍ലമെന്റ്) സ്പീക്കര്‍ വ്യാചസ്‌ലാവ് വൊളോഡിന്‍ തിങ്കളാഴ്ച രാത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി റിയാദില്‍ വെച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൗദി കിരീടാവകാശിയുമായുള്ള ചര്‍ച്ചക്ക് ഉക്രൈന്‍ പ്രസിഡന്റ് റിയാദിലെത്തിയത്.

 

Latest News