തായിഫ്-ശുതുബ കെ.എം.സി.സി ലോഗോ പ്രകാശനം നാട്ടില്‍ നടന്നു.കെ.എം.സി.സി ശുതുബ ഏരിയ കമ്മിറ്റി തയാറാക്കിയ ഔദ്യോഗിക ലോഗോ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വിര്‍ അലി ശിഹാബ് തങ്ങളാണ് ശുതുബ ഏരിയ ട്രഷറര്‍ സയ്യൂഫ് കൊടുവള്ളിക്ക് നല്‍കി പ്രകാശനം ചെയ്തത്. കൊടുവള്ളിയില്‍ നടന്ന ബൈത്തുറഹ്മ താക്കോല്‍ദാന വേദിയില്‍
എം.കെ. മുനീര്‍ എം.എല്‍.എയുടേയും മുസ്ലിം ലീഗ്, കെ.എം.സി.സി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.