Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പതനം ഉറപ്പ് -വി.എസ് ജോയി

ജിദ്ദ- ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിന് കീഴിൽ നടന്ന പ്രഥമ സമ്മേളനം മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. ഷറഫിയ്യ കറം ജിദ്ദ പ്രിൻസസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു.
ജനാധിപത്യ ഇന്ത്യയെ കൊന്നു കൊണ്ടിരിക്കുന്ന സംഘപരിവാർ ഫാസിസത്തെ പ്രതിരോധിക്കാൻ  ഇന്ത്യയിൽ കോൺഗ്രസ് അല്ലാതെ മറ്റൊരു ബദൽ ഇല്ലെന്നും നടക്കാനിരിക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ശത്രുക്കളായ ബി.ജെ.പിയുടെ പതനം ഉറപ്പാണെന്നും നൂറ് സീറ്റ് പോലും ബി.ജെ.പിക്ക് നേടാൻ കഴിയില്ലെന്നും വി.എസ് ജോയി അഭിപ്രായപ്പെട്ടു.
കോൺഗ്രസ് സർക്കാരുകൾ രാജ്യത്തിന് വേണ്ടി നിർമിച്ച പദ്ധതികളും സ്ഥാപനങ്ങളും വിറ്റ് തുലക്കുന്ന പണി മാത്രമാണ് മോഡി സർക്കാറിനുള്ളത്.
കോൺഗ്രസിന്റെ നേതാക്കന്മാർ രാജ്യത്തിന്റെ മണ്ണിൽ മരിച്ചു വീണത് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു എങ്കിൽ രാജ്യത്തിന് വേണ്ടി ഒറ്റ രക്ത സാക്ഷിത്വം പോലും അവകാശപ്പെടാനില്ലാത്തവരാണ് ഇന്ത്യയിലെ സംഘ പരിവാരങ്ങൾ.

സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടി കോൺഗ്രസ് നടപ്പിലാക്കിയ പദ്ധതികൾ എല്ലാം പേരുമാറ്റി സ്വന്തം അക്കൗണ്ടിലേക്ക് മാറുന്ന മോഡിയും കൂട്ടരും രാജ്യത്തിന്റെ വളർച്ചക്ക് ഉതകുന്ന പരിപാടികളോ പദ്ധതികളോ അവതരിപ്പിക്കാതെ ഇന്ത്യയിലെ ജനങ്ങളെ വർഗീയതയുടെ പേരിൽ വിഭജിക്കുകയാണെന്നും ജോയി കുറ്റപ്പെടുത്തി. വരാനിരിക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും ജനാധിപത്യ ഇന്ത്യ കോൺഗ്രസിനെ തിരിച്ചു വിളിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പിയുമായി അണിയറയിൽ രഹസ്യ ധാരണ ഉണ്ടാക്കി കോൺഗ്രസ്സിനെ തകർക്കാനുള്ള ഗവേഷണത്തിലാണ് പിണറായി വിജയൻ. അഴിമതിയിൽ മിങ്ങിക്കുളിച്ചു നിൽക്കുന്ന പിണറായി വിജയൻ സർക്കാർ  ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരിക്കും. സംസ്ഥാന സർക്കാരിനെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ ഹാരിസ് ബാബു ചാലിയാർ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ട പ്രവർത്തനങ്ങൾക്ക് പ്രവാസി സംഘടനകൾ നേതൃത്വം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് മലപ്പുറം ജില്ല ഉപാധ്യക്ഷൻ സക്കീർ അലി കണ്ണേത്തും ചടങ്ങിൽ സംബന്ധിച്ചു.  കോൺഗ്രസിന്റെയും ഒ.ഐ.സി.സിയുടെ ചരിത്രവും മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മുൻകാല പ്രവർത്തനങ്ങളും വിശദീകരിക്കുന്ന ദൃശ്യാവിഷ്‌ക്കാരങ്ങൾ ഏറെ മികച്ച നിലവാരം പുലർത്തി. ഗുഡ്‌ഹോപ് ഡാൻസ് അക്കാദമിയിലെയും, ഫിനോമി ഡാൻസ് അക്കാദമിയിലെയും വിദ്യാർത്ഥികൾ നൃത്തനൃത്ത്യങ്ങൾ അവതരിപ്പിച്ചു. ഒ.ഐ.സി.സി വനിതാ വേദിയുടെ ഗായകരായ ആശ ഷിജു, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹിമാൻ എന്നിവരും സമീർ കാളികാവ്, യദു കൃഷ്ണൻ രഞ്ജിത്ത് ചെങ്ങന്നൂർ, എന്നിവരും ഗാനങ്ങൾ ആലപിച്ചു.
റംസീന, സിമി, സമീന, മൗഷ്മി ഷരീഫ് എന്നിവർ ദേശ ഭക്തിഗാനം ആലപിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ അംഗങ്ങളായ മുസ്തഫ പെരുവള്ളൂർ, സി.എം അഹമദ്, ഒ.ഐ.സി.സി റീജിയനൽ കമ്മിറ്റി പ്രസിഡണ്ടും മുൻ മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റുമായ ഹക്കീം പാറക്കൽ, നാസർ കെ.എം.സി.സി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി നാസർ വെളിയങ്കോട്, ഒ.ഐ.സി.സി റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കോടശ്ശേരി എന്നിവർ ആശംസകൾ നേർന്നു. മലപ്പുറം ജില്ലാ കമ്മിറ്റിക്ക് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് അസീസ് ലാക്കൽ വി.എസ് ജോയിയെ ഹാരാർപ്പണം ചെയ്തു. നാഷണൽ കമ്മിറ്റിക്കു വേണ്ടി അഷ്‌റഫ് അഞ്ചാലൻ, യാസർ പെരുവളളൂർ എന്നിവർ ഷാൾ അണിയിച്ചു.
സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.  ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ച ജിദ്ദ ഒ.ഐ.സി.സി ഹെൽപ്‌ഡെസ്‌ക്ക് ചെയർമാനും ഗ്ലോബൽ കമ്മറ്റി അംഗവുമായ അലി തേക്ക്‌തോടിന് വി.എസ് ജോയി മൊമെന്റോ നൽകി ആദരിച്ചു.
ഏറ്റവും നല്ല സംഘടനാ പ്രവർത്തനത്തിന് സി. മുഹമ്മദ് മൂത്തേടം മൊമെന്റോ ഏറ്റുവാങ്ങി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സലാം വേർക്കോട്ടിന് യാത്രയയപ്പ് നൽകി. വിവിധ ജില്ലാ ഏരിയ, പഞ്ചായത്ത് കമ്മറ്റികളുടെ ഭാരവാഹികൾ ഡി.സി.സി പ്രസിഡന്റ് വിഎസ് ജോയിയെയും ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബുവിനെയും ഷാൾ അണിയിച്ചു. ആസാദ് പോരൂർ, മുജീബ് പാക്കട, ഷിബു കാളികാവ്, സമീർ പാണ്ടിക്കാട്, എംടി ഗഫൂർ പോരൂർ, സിപി നാണി കാളികാവ്, ഉസ്മാൻ കുണ്ടുകാവിൽ, ഉമ്മർ മങ്കട, സമീർ കാളികാവ്, രഞ്ജിത് ചെങ്ങന്നൂർ, ഇപി മുഹമ്മദലി മക്കരപ്പറമ്പ, കുഞ്ഞാൻ പൂക്കാട്ടിൽ, കമാൽ കളപ്പാടൻ, യു.എം ഹുസൈൻ മലപ്പുറം, ജലീഷ് കാളികാവ്, നജ്മുദ്ധീൻ ചുങ്കത്തറ, ഷരീഫ് കണ്ണമംഗലം, അഹമ്മദ് ഷാനി, അനസ് തുവ്വൂർ, അലവിഹാജി, നൗഷാദ് ചാലിയാർ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും ട്രഷറർ ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.

 

Tags

Latest News