Sorry, you need to enable JavaScript to visit this website.

അതെന്റെ കെട്ട്യോന്‍; വിവാഹം കഴിഞ്ഞിട്ട് ഒരു മാസം: ഗഗന്‍യാന്‍ ക്യാപ്റ്റന്‍ പ്രശാന്തിനെ കുറിച്ച് നടി ലെന

കൊച്ചി- ഗഗന്‍യാന്‍ ബഹിരാകാശ യാത്രികരുടെ സംഘത്തെ നയിക്കുന്ന മലയാളി ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ തന്റെ ഭര്‍ത്താവാണെന്ന് അറിയിച്ച് ചലച്ചിത്ര താരം ലെന. ജനുവരി 17നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും ഗഗന്‍യാന്‍ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ കാര്യം വെളിപ്പെടുത്താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ലെന തന്റെ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ അറിയിച്ചു. 

ലെനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം:
'ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.'

Latest News