ജിദ്ദ - ബഹിരാകാശ രംഗത്തു ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയ ഇന്ത്യൻ ഇൻസ്റ്റ്റ്റിയൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജി ചാൻസലർ ബി.എൻ. സുരേഷിനെ റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (റിഫ) റിയാദിലെ സാമൂഹിക സാംസ്‌കാരിക നായകരുടെ സാനിധ്യത്തിൽ ആദരിച്ചു.
ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ, റിയാദ് ബോയ്‌സിൽ വച്ചു സയൻസ് ഇന്ത്യ ഫോറം നടത്തിയ ചടങ്ങിൽ സെക്രട്ടറി ജേക്കബ് കരാത്രയും വൈസ് പ്രെസിഡൻറ് ഹരിദാസും ട്രെഷറർ ബിജു മുല്ലശ്ശേരിയും എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആൽവിൻ മാത്യുവും പ്രമിതാ ബിജുവും ചേർന്നു പൊന്നാടയണിയിച്ചു കൊണ്ട് ആദരസമർപ്പണം നടത്തി. മറ്റു റിഫ ഭാരവാഹികളും ചടങ്ങിന് സാന്നിധ്യം വഹിച്ചു.