ദമാം- കൊണ്ടോട്ടിയൻസ് @ ദമാം സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന അഖില കേരള പാചക മത്സരം ദമാം റോയൽ മലബാർ റസ്‌റ്റോറന്റ് ഹാളിൽ വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ വൈകിട്ട് 7 മണി വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കുന്ന പരിപാടിയിൽ വിമാന ടിക്കറ്റ് ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് മത്സരാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
പരിപാടിയോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും സാംസ്‌കാരിക സദസും ഉണ്ടായിരിക്കും. സൗദി കിഴക്കൻ പ്രവിശ്യയിലെ രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ, പൊതുപ്രവർത്തന രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.